Saturday, October 31, 2009
Tuesday, October 13, 2009
പൂന്തോട്ടം
മഴ ശമിച്ചു തുടങ്ങിയതോടെ ചെടികള്‍ പൂര്‍വ്വാധികം ശക്തിയോടെ പൂവിട്ട് തുടങ്ങി.അവയില്‍ നിന്നും .....

മുറ്റത്ത് വളര്‍ത്തുന്നവയില്‍ ചെടികളെപ്പോലെ പയറിനും കുരുമുളകിനുമൊക്കെ ഓരോ സ്ഥാനം പകുത്ത് കൊടുത്തിണ്ടുണ്ട്....

Monday, October 5, 2009
പെരുമഴക്കാലം
രണ്ട് ദിവസം മുന്‍പ് പെയ്ത കനത്തമഴയില്‍ പൂനൂര്‍ പുഴ നിറഞ്ഞ് കവിഞ്ഞപ്പോള്‍...
ബാലുശ്ശേരി താമരശ്ശേരി റോഡില്‍ പൂനൂറിനടുത്ത് വെച്ച് ഗതാഗതം സ്തംഭിച്ചപ്പോള്‍...(പിന്നെ വളഞ്ഞ വഴി പോകേണ്ടി വന്നു താമരശ്ശേരി എത്താന്‍)
മെയിന്‍ റോഡില്‍ നിന്നും വാഹനം വഴി തിരിച്ച് വിടാനും,അതുപോലെ വഴിയില്‍ താണുപോകുന്ന വാഹനങ്ങളെ എടുത്ത് പൊക്കാനുമൊക്കെ തയ്യാറായി നില്‍ക്കുന്ന പൊതുജനം....
Saturday, October 3, 2009
അറേബ്യന്‍ ഓറിക്സ്
അറേബ്യന്‍ മരുഭൂമികളില്‍ കൂടുതലായി കണ്ട് വന്നിരുന്ന അറേബ്യന്‍ ഓറിക്സുകള്‍ മനുഷ്യന്റെയും അതുപോലെതന്നെ വന്യജീവികളുടെയും വേട്ടയാടലുകള്‍ കാരണം ലോകത്ത് നിന്നും തുടച്ച് നീക്കല്‍ ഭീഷണി നേരിടുന്ന ജീവിയായി മാറിയിരിക്കുന്നു.
യെമനില്‍ നിന്നും തിരിച്ച് വരുന്നതിന് മുന്‍പ് വെറുതെ ഒരു നേരംപോക്കിനെന്നോണം പോയതായിരുന്നു സനായിലെ മൃഗശാല കാണാന്‍.
ഞാന്‍ നേരില്‍ മുന്‍പ് കാണാത്ത കുറേ മൃഗങ്ങളെയും പക്ഷികളേയും അവിടെ കണ്ടെങ്കിലും, കാഴ്ചയില്‍ സുന്ദരന്മാരായ അറേബ്യന്‍ ഓറിക്സുകളെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.
മഴയെ ദൂര ദിക്കില്‍ നിന്നും മണത്തറയാന്‍ ഇവക്ക് പ്രത്യേക കഴിവുണ്ട്,മരുഭൂമിയില്‍ ദൂരെ എവിടെയെങ്കിലും മഴ പെയ്താല്‍ കൂട്ടത്തോടെ ഓറിക്സുകള്‍ മഴപെയ്ത ദിക്കിലേക്ക് നീങ്ങുന്നു...
Sunday, September 27, 2009
കടല്‍ പാലം
കോഴിക്കോട്ട് കടലുണ്ടി പുഴയും അറബിക്കടലും കൂടിചേരുന്ന അഴിമുഖത്ത് പണിതീര്‍ത്ത പുതിയ പാലം
Sunday, September 20, 2009
ഈദ് മുബാറക്!!!!
വീണ്ടും തക്ബീര്‍ ധ്വനികള്‍ മുഴങ്ങുകയായി.....
ബൂലോഗത്തെ എല്ലാ കൂടപ്പിറപ്പുകള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍!!!!! Read more...
Monday, September 7, 2009
കള്ളിപ്പഴം(cactus fruit)
അബുദാബിയിലുള്ള ബുഹാസാ മരുഭൂമിയില്‍ കമ്പനി വക താമസസ്ഥലത്തെ പൂന്തോട്ടത്തില്‍ നിന്നും കിട്ടിയത്
Wednesday, July 22, 2009
മുന്തിരിങ്ങ
വള്ളിയില്‍ തൂങ്ങിനില്‍ക്കുന്ന മുന്തിരി......
യെമനിലൂടെയുള്ള യാത്രയില്‍ കണ്ട കാഴ്ച്ച.സനായില്‍ ഞാന്‍ താമസിച്ചിരുന്ന ഗെസ്റ്റ് ഹൌസിന്റെ താഴെ വളര്‍ത്തുന്ന മുന്തിരിവള്ളി
Wednesday, July 8, 2009
ഒരു വയനാടന്‍ പൂവ്
വയനാട്ടിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ കണ്ട ഒരു കാട്ട് പൂവ്
Wednesday, June 3, 2009
തീര്‍ത്തിങ്കര വാട്ടര്‍ ഫാള്‍സ്
പുക്കുന്നുമലയുടെ താഴ്വാരത്തായി കാണുന്ന ചെറിയവെള്ളച്ചാട്ടം,പുക്കുന്നുമലയുടെ മുകളില്‍ നിന്നും ഉല്‍ഭവിച്ച്, കല്ലും, മണ്ണും,കുന്നും കുഴിയും താണ്ടി വരുന്ന ശുദ്ധജലം.ഇടക്ക്ഒന്ന് വന്ന് ഈ വെള്ളച്ചാട്ടത്തിന്റെ ചുവടെ നിന്നൊന്നു കുളിച്ചാല്‍ മനസ്സും ശരീരവും ഒരുപോലെ ഫ്രഷാകും.സമ്മര്‍ സീസണായത് കൊണ്ട് വെള്ളം നന്നേ കുറഞ്ഞു ,എങ്കിലും ഇതാണ് ഞങ്ങടെ നയാഗ്ര
Tuesday, May 19, 2009
ചാമ്പമരം പൂത്തപ്പോള്‍
നാട്ടിലിപ്പോള്‍ പഴങ്ങളുടെ കാലമാണ്.ചക്ക,മാങ്ങ,ചാമ്പക്ക...വരവറിയിച്ചും കൊണ്ട് ചാമ്പ മരം പൂത്ത് നില്‍ക്കുന്നു