അറേബ്യന്‍ ഓറിക്സ്
അറേബ്യന്‍ മരുഭൂമികളില്‍ കൂടുതലായി കണ്ട് വന്നിരുന്ന അറേബ്യന്‍ ഓറിക്സുകള്‍ മനുഷ്യന്റെയും അതുപോലെതന്നെ വന്യജീവികളുടെയും വേട്ടയാടലുകള്‍ കാരണം ലോകത്ത് നിന്നും തുടച്ച് നീക്കല്‍ ഭീഷണി നേരിടുന്ന ജീവിയായി മാറിയിരിക്കുന്നു.
യെമനില്‍ നിന്നും തിരിച്ച് വരുന്നതിന് മുന്‍പ് വെറുതെ ഒരു നേരംപോക്കിനെന്നോണം പോയതായിരുന്നു സനായിലെ മൃഗശാല കാണാന്‍.
ഞാന്‍ നേരില്‍ മുന്‍പ് കാണാത്ത കുറേ മൃഗങ്ങളെയും പക്ഷികളേയും അവിടെ കണ്ടെങ്കിലും, കാഴ്ചയില്‍ സുന്ദരന്മാരായ അറേബ്യന്‍ ഓറിക്സുകളെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.
മഴയെ ദൂര ദിക്കില്‍ നിന്നും മണത്തറയാന്‍ ഇവക്ക് പ്രത്യേക കഴിവുണ്ട്,മരുഭൂമിയില്‍ ദൂരെ എവിടെയെങ്കിലും മഴ പെയ്താല്‍ കൂട്ടത്തോടെ ഓറിക്സുകള്‍ മഴപെയ്ത ദിക്കിലേക്ക് നീങ്ങുന്നു...
9 comments:
കുഞ്ഞായി;
ഇവരൊക്കെ എങ്ങനെയാണു കടുത്ത ചൂടിൽ കഴിയുന്നത്..??
കണ്ടിട്ട് നല്ല പൊരിവെയിലിന്റെ ലക്ഷണം ഉണ്ടല്ലോ..
തലക്കെട്ട് കണ്ടപ്പോള്‍ ഞാന്‍ കരുതിയത് എന്തോ തിന്നാനുള്ള സാധനത്തിന്റെ പേരാന്നാ. പിന്നെക്കരുതി വല്ല അറബിയും ഉണ്ടാക്കിയ സോഫ്റ്റ് വെയറോ മറ്റോ ആയിരിക്കുമെന്ന്. എന്തായാലും ഒരു പുതിയ മൃഗത്തെ പരിചയപ്പെടുത്തിയതിന് നന്ദി.
അല്ലാ കുഞ്ഞായീ, ഇക്കണക്കിന് യമനില്‍ ഞമ്മക്കെങ്ങാനും ഒന്നൂടെ പോകാന്‍ ഒരു അവസരം ഉണ്ടായാല്‍ ഒരു പോസ്റ്റിടാന്‍ ബാക്കിയൊന്നും ഉണ്ടാകില്ലല്ലോ അവിടെ ? :) :)
എന്തൂട്ടാ ഇഷ്ടന്റെ കൊമ്പ്...യെവനിത് എങ്ങനെ മൈന്റൈന്‍ ചെയ്യണ് മാതാവേ
കുഞ്ഞായി കൊള്ളാം... ലവന്‍റെ പേര് പറഞ്ഞു തന്നതിന് നന്ദി..
ആ കൊമ്പ് കൊള്ളാല്ലോ...
:)
ചിത്രങള്‍ സൂപ്പര്‍ !!!
ഇതേതോ ക്രോസ്സ് ഇനമാണെന്നു തോന്നുന്നല്ലൊ
ഹരീഷ് തൊടുപുഴ:അറേബ്യന്‍ മരുഭൂമിയില്‍ ജീവിക്കുന്ന ഇവര്‍ക്ക് ചൂട് വലിയ പ്രശ്നമാകാന്‍ വഴിയില്ല,പിന്നെ സനായില്‍ ചൂട് അധികമൊന്നുമില്ലാത്ത സ്ഥലമാണ്,ഉച്ചനേരത്ത് എടുത്ത ചിത്രമായത് കൊണ്ട് അങ്ങനെ തോന്നുന്നതാണ്.കമന്റിന് നന്ദി.
നിരക്ഷരന്‍:ഹഹ...സംശയിച്ച് കയറിയെങ്കിലും ഒരു പുതിയ മൃഗത്തിനെ കണ്ടില്ലേ...സനായിലും മാരിബിലും ഫ്രീ ടെം കിട്ടിയത് കൊണ്ട് കറക്കം നല്ല ബേഷായിട്ട് നടന്നു,പാവം ബൂലോകരാണ് അനുഭവിക്കുന്നെ..കമന്റിന് നന്ദി.
ഓ.ടോ:അനുഗ്രഹിച്ച് വിട്ടതല്ലേ അന്ന്,അനുഭവിച്ചോ..
കണ്ണനുണ്ണി:നന്ദി
ജിമ്മി:നന്ദി
കുക്കു:നന്ദി
ഷെയ്ക്ക് ജാസിം ബിന്‍ ജവാഹിര്‍:നന്ദി
മണിഷാരാത്ത്:ഇതിനെക്കുറിച്ച് ഒരു കുറിപ്പ് അവിടെ കണ്ടതില്‍ ഇതൊരു ക്രോസ്സാണെന്നതിന്റെ സൂചനകളൊന്നും കണ്ടില്ല.കമന്റിന് നന്ദി.
ഭയങ്കര കൊമ്പുകള്‍.
Post a Comment