Saturday, October 31, 2009
Tuesday, October 13, 2009
പൂന്തോട്ടം
മഴ ശമിച്ചു തുടങ്ങിയതോടെ ചെടികള്‍ പൂര്‍വ്വാധികം ശക്തിയോടെ പൂവിട്ട് തുടങ്ങി.അവയില്‍ നിന്നും .....

മുറ്റത്ത് വളര്‍ത്തുന്നവയില്‍ ചെടികളെപ്പോലെ പയറിനും കുരുമുളകിനുമൊക്കെ ഓരോ സ്ഥാനം പകുത്ത് കൊടുത്തിണ്ടുണ്ട്....

Monday, October 5, 2009
പെരുമഴക്കാലം
രണ്ട് ദിവസം മുന്‍പ് പെയ്ത കനത്തമഴയില്‍ പൂനൂര്‍ പുഴ നിറഞ്ഞ് കവിഞ്ഞപ്പോള്‍...
ബാലുശ്ശേരി താമരശ്ശേരി റോഡില്‍ പൂനൂറിനടുത്ത് വെച്ച് ഗതാഗതം സ്തംഭിച്ചപ്പോള്‍...(പിന്നെ വളഞ്ഞ വഴി പോകേണ്ടി വന്നു താമരശ്ശേരി എത്താന്‍)
മെയിന്‍ റോഡില്‍ നിന്നും വാഹനം വഴി തിരിച്ച് വിടാനും,അതുപോലെ വഴിയില്‍ താണുപോകുന്ന വാഹനങ്ങളെ എടുത്ത് പൊക്കാനുമൊക്കെ തയ്യാറായി നില്‍ക്കുന്ന പൊതുജനം....
Saturday, October 3, 2009
അറേബ്യന്‍ ഓറിക്സ്
അറേബ്യന്‍ മരുഭൂമികളില്‍ കൂടുതലായി കണ്ട് വന്നിരുന്ന അറേബ്യന്‍ ഓറിക്സുകള്‍ മനുഷ്യന്റെയും അതുപോലെതന്നെ വന്യജീവികളുടെയും വേട്ടയാടലുകള്‍ കാരണം ലോകത്ത് നിന്നും തുടച്ച് നീക്കല്‍ ഭീഷണി നേരിടുന്ന ജീവിയായി മാറിയിരിക്കുന്നു.
യെമനില്‍ നിന്നും തിരിച്ച് വരുന്നതിന് മുന്‍പ് വെറുതെ ഒരു നേരംപോക്കിനെന്നോണം പോയതായിരുന്നു സനായിലെ മൃഗശാല കാണാന്‍.
ഞാന്‍ നേരില്‍ മുന്‍പ് കാണാത്ത കുറേ മൃഗങ്ങളെയും പക്ഷികളേയും അവിടെ കണ്ടെങ്കിലും, കാഴ്ചയില്‍ സുന്ദരന്മാരായ അറേബ്യന്‍ ഓറിക്സുകളെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.
മഴയെ ദൂര ദിക്കില്‍ നിന്നും മണത്തറയാന്‍ ഇവക്ക് പ്രത്യേക കഴിവുണ്ട്,മരുഭൂമിയില്‍ ദൂരെ എവിടെയെങ്കിലും മഴ പെയ്താല്‍ കൂട്ടത്തോടെ ഓറിക്സുകള്‍ മഴപെയ്ത ദിക്കിലേക്ക് നീങ്ങുന്നു...